Tuesday, October 11, 2011



നിന്റെയും എന്റെയും
പ്രനയമിടിപ്പിനു
ഒരേ താളം
നീ നിനക്കും
ഞാന്‍ എനിക്കും മാത്രമാകുമ്പോള്‍
നമ്മുടെ പ്രണയത്തിനു
മിടിക്കനേതു
ഹൃദയം ....

Monday, October 10, 2011



നിന്നെ ചുറ്റിപ്പറ്റി, വരും കാലതെകുറിച്ചുള്ള
അമൂര്‍ത്തവും അവ്യക്തവുമായ വെളിപാടുകള്‍ ...
സമീപ ഭാവിയെകുറിച്ചുള്ള അസ്വസ്ഥതകള്‍ .....
നിന്റെ സമീപ്യതിനയുള്ള ആകാംക്ഷ ....
ചിലപ്പോ തോന്നും അവിടെ പറന്നെത്തി നിന്നോടെ സംസാരിക്കണമെന്ന്
എന്റെ വീട്ടില്‍ നിന്നെ എത്തിക്കാനുള്ള എന്റെ ആകാംക്ഷയുടെ പ്രതികരണം
എനിക്ക് സ്പര്സിച്ചരിയണം. നനുത്ത സുഖദമായ നിമിഷങ്ങള്‍
എനിക്കറിയണം ...
എന്റെ ദുഖങ്ങളുടെ ചുമടും യഥാര്ത്യങ്ങളുടെ സ്വപ്നങ്ങളും നിന്നെ ഏല്‍പ്പിക്കണം
നിന്റെ ത്വകിന്റെ സംഗീതം എനിക്ക് ചെവിയോര്‍ക്കണം .......

എന്റെ മനസ്‌ മുഴുവന്‍ നീയാണ്
നീ എന്റെ വീടും വിധിയുമാണല്ലോ....

ജോണ്‍ എബ്രഹാം

--


Saturday, October 8, 2011


എന്റെ ഹൃദയത്തിന്റെ സ്ഥാനത്
ഒരു പൂവുണ്ടാകും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രണയത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവന്റെ ഉപഹാരം...

അന്ന് നീ തന്ന പുസ്തകം എനിക്ക് പ്രേമകവ്യമയിരുന്നു
പുസ്തകത്തില്‍ നീ സൂക്ഷിച്ചിരുന്ന ആലില
നിന്റെ കയ്യിലെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയില്‍ ഞാന്‍ ഇന്നും നിന്റെ മുഖം ഓര്‍ക്കുന്നു..

Monday, September 19, 2011



തകര്‍ച്ചയിലൂടെ വളരുന്ന
നിന്‍റെ മൌന സാഗരം
ആലിങ്ങനത്തില്‍ അടര്ന്നടന്നു
അലിഞ്ഞുതീരുന്ന
ഈ മൃദുല തീരം ..
വിശ്വാസവൃക്ഷങ്ങള്‍ കടപുഴകി വീഴുന്നു.
സ്വപ്നസൌധങ്ങള്‍ ഇടിഞ്ഞു പിടയുന്നു...
നിന്‍റെ നിശബ്ധത
അലര്‍ച്ചയുടെ അപാരത....

ശ്രീകുമാരന്‍ തമ്പി



എന്‍റെ ചുണ്ടുകള്‍ നിന്നെ തേടുന്നു .........
എന്‍റെ വിരല്‍തുമ്പുകള്‍ നിന്നെ തേടുന്നു....
എന്‍റെ കണ്ണുകള്‍ നിന്നെ തേടുന്നു......
എന്നെ ചേര്‍ത്തുപിടിക്കു....ഒരിക്കല്‍ കൂടി...
എന്‍റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചു കൊല്ലു....