Friday, August 13, 2010

കറുത്ത പക്ഷി



ചില രാത്രികളില്‍ ഞാന്‍ ജനല്‍ വാതില്‍
തുറന്നു ഒരു കറുത്ത പക്ഷിയെപ്പോലെ
ആകാസത്തില്‍ വിഹാരിക്കാറുണ്ട് ......
തണുത്ത രാത്രി എന്റെ ചിറകുകളെ തണുപ്പിക്കുമ്പോള്‍
ഞാന്‍ എന്റെ ഇണയെതെടും.....പാരിജാതങ്ങള്‍കിടയിലൂടെ,
മുളംകാടുകല്‍കിടയിലൂടെ ഞാന്‍ മെല്ലെ പറക്കും.
മരണത്തിന്റെ തീരം തേടി ഞാന്‍ വിഹ്വലയായി അലയും...
പരിചിതമായ ഒരു സ്വരം എന്റെ പേര് വിളിക്കുന്നത്‌ കേള്‍ക്കാന്‍
ആഗ്രഹിച്ചു ഞാന്‍ ചിരകിട്ടടിക്കും. കണ്ണ് ചിമ്മി കട്ട് മൂളുന്ന
പാട്ടുകേട്ട് ചായാന്‍ ഞാന്‍ എന്റെ പ്രിയന്റെ മാറുതെടും....

Sunday, August 8, 2010

മരണം


ഒരു ദിവസം എന്റെ സരീരതെയും മറ്റുള്ളവര്‍ കോടി കൊണ്ട്
പുതപ്പിച്ചു വെറും നിലത്തു കിടത്തും\
ദൌര്‍ബല്യങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ഏറെകുറെ
വിളാകുറഞ്ഞ സൃഷ്ടി എന്ന് അവര്‍ എന്നെ നോകി പുലമ്പും
അതില്‍ അതിസയിക്കാനില്ല
സ്വന്തം പ്രണയത്തിനുവേണ്ടി ജീവിതം മറന്നവള്‍
പ്രായോഗികത എന്തെന്ന് മനസ്സിലാക്കാത്തവല്‍
പ്രണയം ആത്മാര്തമാകണമെന്നു വിഡ്ഢിത്തം പുലംപിയവല്‍
അവരുടെ കണ്ണില്‍ ഞാന്‍ അത് മാത്രമാണല്ലോ ?

മാധവികുട്ടി

ഞാന്‍ തനിച്ചാണ്



ഇന്ന് ഞാന്‍ തനിച്ചാണ്
എന്റെ യാത്രയില്‍ എനിക്ക് കൂട്ടായി ആരുമില്ല
മാറപപിന്റെ ഭാരം കൂടാതെ ഞാന്‍ അലയുന്നു
ടിക് ഏതെന്നറിയാതെ, കാനനിരിക്ക്ന്നത് എന്തെന്ന്
ആലോചിക്കാതെ, ഒരിക്കലും തിരിഞ്ഞു നോക്കാതെ
ഒരു സ്വപ്നടനക്കാരിയെപ്പോലെ ഞാന്‍ മുന്നേറുന്നു.......

മാധവിക്കുട്ടി