
നിന്നെ ചുറ്റിപ്പറ്റി, വരും കാലതെകുറിച്ചുള്ള
അമൂര്‍ത്തവും അവ്യക്തവുമായ വെളിപാടുകള്‍ ...
സമീപ ഭാവിയെകുറിച്ചുള്ള അസ്വസ്ഥതകള്‍ .....
നിന്റെ സമീപ്യതിനയുള്ള ആകാംക്ഷ ....
ചിലപ്പോ തോന്നും അവിടെ പറന്നെത്തി നിന്നോടെ സംസാരിക്കണമെന്ന്
എന്റെ വീട്ടില്‍ നിന്നെ എത്തിക്കാനുള്ള എന്റെ ആകാംക്ഷയുടെ പ്രതികരണം
എനിക്ക് സ്പര്സിച്ചരിയണം. നനുത്ത സുഖദമായ നിമിഷങ്ങള്‍
എനിക്കറിയണം ...
എന്റെ ദുഖങ്ങളുടെ ചുമടും യഥാര്ത്യങ്ങളുടെ സ്വപ്നങ്ങളും നിന്നെ ഏല്‍പ്പിക്കണം
നിന്റെ ത്വകിന്റെ സംഗീതം എനിക്ക് ചെവിയോര്‍ക്കണം .......
എന്റെ മനസ് മുഴുവന്‍ നീയാണ്
നീ എന്റെ വീടും വിധിയുമാണല്ലോ....
ജോണ്‍ എബ്രഹാം
--
No comments:
Post a Comment